2024 ഒക്ടോബറിൽ ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും യുഎഇ പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അവതരിപ്പിച്ച ‘ദുബായ് ക്യാഷ്ലെസ് സ്ട്രാറ്റജി’, ദുബായ് ഫിനാൻസിന്റെ നേതൃത്വത്തിലുള്ള പ്രധാനപദ്ധതിയാണ്. 2026 ഓടെ സർക്കാർ – സ്വകാര്യമേഖലകളിലെ 90 ശതമാനം പണമിടപാടുകളും കാഷ്ലെസ് ആക്കുക, അഥവാ ഡിജിറ്റൽ പെയ്മെന്റുകളാക്കുകയെന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഡിജിറ്റൾ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടുകയും സേവന കാര്യക്ഷമത വർദ്ധിപ്പിക്കുകയും നവീനമായ സാമ്പത്തിക പരീക്ഷണങ്ങളുടെ ആഗോളകേന്ദ്രമായി ദുബായുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുന്നു.
ഡിജിറ്റൽ ഗവേണൻസ്, ഡിജിറ്റൽ ഇന്നവേഷൻ, ഡിജിറ്റൽ സൊസൈറ്റി എന്നീ ആശയങ്ങളിൽ അടിസ്ഥാനമാക്കിയുള്ള പദ്ധതി, ലോകത്തിലെ ഏറ്റവും മികച്ച ഡിജിറ്റൽ സമ്പദ് വ്യവസ്ഥയായി ദുബായിയെ മാറ്റുന്നതിലും പ്രധാനപങ്കു വഹിക്കുന്നുണ്ട്.